പൊന്നാനി: ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും നിലാരംബർക്ക് ആശ്വാസമേകുകയും ചെയ്ത വ്യക്തിത്വമാണ് അബൂബക്കർ മാസ്റ്ററെന്നു ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് സ്മരിച്ചു. ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ നടത്തിയ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏരിയാ പ്രസിഡന്റ് പി.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി എം.സി നസീർ, ഏരിയാ വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ ഫാറൂഖി, മാദ്ധ്യമ പ്രവർത്തകൻ കെ.വി നദീർ, ഐ.എസ്.എസ് പ്രസിഡന്റ് പി.വി അബ്ദുൽ ലത്തീഫ്, ഫൈസൽ അബൂബക്കർ, ടി.പി.ഒ മുജീബ്, ഐ.എസ്.എസ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, ആർ.വി അഷ്റഫ്, പി.വി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |