പൂവച്ചൽ: പൊലീസിൽ മൊഴി നൽകിയെന്നാരോപിച്ച് വീട്ടുടമയ്ക്ക് കഞ്ചാവ് മാഫിയയുടെ ഭീഷണി.വീട്ടുടമ പൂവച്ചൽ കൊണ്ണിയൂർ താരിഖ് ഹൗസിൽ നൗഷാദ് പൊലീസിൽ പരാതി നൽകി. പ്രദേശവാസികളും നിരവധി കേസിലെ പ്രതികളുമാണ് മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.70 വയസുള്ള മാതാവും നൗഷാദിന്റെ ഭാര്യയും രണ്ടു കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടുമാസം മുൻപ് കൊണ്ണിയൂർ കുരിശ്ശടി ജംഗ്ഷനിൽ ഇവർ രണ്ടുപേരെ വെട്ടി പരിക്കേല്പിച്ചിരുന്നുവെന്നു നൗഷാദ് പറഞ്ഞു. അക്രമിസംഘം ചുറ്റുമതിലിൽ ആയുധം ഉപയോഗിച്ചു വെട്ടി കേടുപാടുകൾ വരുത്തിയിട്ടുണ്ട്.കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |