ഇറ്റാനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
'എട്ട് വർഷമായി മോദി സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽഗാന്ധിയും കോൺഗ്രസും ചോദിക്കാറുണ്ട്. കണ്ണടച്ചിരിക്കുന്നവർക്ക് രാജ്യത്തെ വികസനങ്ങൾ കാണാനാവില്ല. രാഹുൽഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുമാറ്റി ഇന്ത്യൻ കണ്ണട ധരിച്ചാൽ എട്ട് വർഷത്തിനുള്ളിൽ എന്താണ് ചെയ്തതെന്ന് കാണാൻ കഴിയും.രാഹുലിന്റെ അമ്മ സോണിയ ഗാന്ധി ജനിച്ചത് ഇറ്റലിയിലാണ്. ഇന്ത്യയിലെ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാത്ത ഈ ഇറ്റാലിയൻ പാരമ്പര്യങ്ങളെക്കുറിച്ച് ആരും പരാമർശിക്കാറില്ല'- അമിത് ഷാ പറഞ്ഞു. അരുണാചൽ പ്രദേശിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടുവർഷം കൊണ്ട് ബി.ജെ.പി സർക്കാർ രാജ്യത്തെ ടൂറിസവും ക്രമസമാധാനവും ശക്തിപ്പെടുത്തി. 50 വർഷത്തിനിടെ സംഭവിക്കാത്ത വികസനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കിയതെന്നും അമിത് ഷാ വ്യക്തമാക്കി.
ലണ്ടനിൽ നടന്ന 'ഐഡിയാസ് ഫോർ ഇന്ത്യ' പരിപാടിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ രാഹുൽഗാന്ധിക്കെതിരെ നിരവധി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |