കണ്ണൂർ: കെ-റെയിൽ നേരും നുണയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കണ്ണൂർ ജില്ലയിൽ 231 കേന്ദ്രങ്ങളിൽ സി.പി.എം പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കും. ഇന്നു മുതൽ ജൂൺ 5 വരെയുള്ള തീയതികളിൽ 'നവകേരളസദസ്സുകൾ' സംഘടിപ്പിച്ചുകൊണ്ടായിരിക്കും പ്രഭാഷണപരിപാടികൾ നടക്കുകയെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ റെയിലിന്റെ പേരിൽ സർക്കാറിനെ അട്ടിമറിക്കാനും വികസനം തടസ്സപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തുന്നത് രാഷ്ട്രീയ സമരമാണ്.
അതിവേഗ റെയിൽപ്പാതകൾ ആരംഭിക്കാനും ട്രെയിൻ സർവ്വീസ് ആരംഭിക്കാനും കേന്ദ്ര ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. എന്നാൽ കേന്ദ്ര ധനമന്ത്രിയുടെ പാർട്ടിക്കാർ തന്നെ അതിനെതിരെ സമരം നടത്തുകയാണ്- അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരും വികസനതല്പരരായ വ്യക്തികളും ചേർന്നാണ് രണ്ടാഴ്ചക്കാലം ഗൃഹസന്ദർശനപരിപാടി നടത്തിയത്. വികസന സംവാദമാണ് പ്രഭാഷണപരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |