തിരുവനന്തപുരം: വിദേശ തൊഴിലന്വേഷകർക്കായി വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണത്തിന്റെ മലയാള പതിപ്പ് നോർക്ക റൂട്ട്സ് പുറത്തിറക്കി. പ്രൊട്ടക്ടർ ജനറൽ ഒഫ് എമിഗ്രന്റസ് ബ്രഹ്മകുമാർ പുസ്തകം പ്രകാശനം ചെയ്തു. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം പ്രൊട്ടക്ടർ ഒഫ് എമിഗ്രന്റും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസറുമായ മിഥുൻ ടി.ആർ, നോർക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, റിക്രൂട്ടിംഗ് മാനേജർ ടി.കെ.ശ്യാം, പി.ആർ.ഒ നാഫി മുഹമ്മദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |