ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ ഉപഭോഗം കുതിച്ചുയർന്നതായി റിപ്പോർട്ട്. മേയ് മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 23.8 ശതമാനമാണ് വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കുകളാണിത്. മേയിൽ 18.27 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ ഇന്ധന ഉപഭോഗം. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ഉപഭോഗ വർദ്ധനയാണ് ഇത്.
മേയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഡീസലിന്റെ ഉപഭോഗം 31.7 ശതമാനം ഉയർന്നു. 7.29 ദശലക്ഷം ടണ്ണാണ് ഡീസൽ ഉപഭോഗം. മേയിലെ പെട്രോൾ ഉപഭോഗം 51.5ശതമാനം ഉയർന്നു. 3.02 ദശലക്ഷം ടണ്ണായിരുന്നു മേയിലെ ആകെ പെട്രോൾ ഉപഭോഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |