വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വെഞ്ഞാറമൂട് ചക്കക്കാട് അഭിരാം ഭവനിൽ ഗൗരി (21) യെയാണ് കഴിഞ്ഞദിവസം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തുടർന്ന് വെഞ്ഞാറമൂട് പൊലീസ് നടത്തിയ അന്വേഷണത്തിൽ, കൂടെ താമസിക്കുകയായിരുന്ന അഭിരാം മദ്യപിച്ചെത്തി ഗൗരിയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും യുവാവിന്റെ ക്രൂരപീഡനം സഹിക്കാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും തെളിഞ്ഞു. ഗൗരി പ്രായപൂർത്തിയാകുന്നതിനു മുമ്പേതന്നെ അഭിരാം വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും ചൈൽഡ് ലൈൻ പ്രവർത്തകരും ഇടപെട്ട് ഇരുവരെയും കണ്ടെത്തുകയും പെൺകുട്ടിയെ ഷെൽട്ടറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ വീണ്ടും ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. മൂന്നു വയസ്സായ ഒരു ആൺകുഞ്ഞും ഇവർക്കുണ്ട്. എന്നാൽ ഇവർ നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. ഇതിനിടയിൽ പലതവണ ഗൗരി അഭിരാമുമായി പിണങ്ങി സ്വന്തം വീട്ടിൽപ്പോയി നിന്നിട്ടുണ്ട്. പലരും നടത്തിയ ഒത്തുതീർപ്പിൽ വീണ്ടും അഭിരാമിന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |