ഖാർത്തൂം : ആയിരക്കണക്കിന് ചെമ്മരിയാടുകളെ തിക്കിനിറച്ച് പുറപ്പെട്ട കപ്പൽ സുഡാനിലെ ചെങ്കടൽ തുറമുഖമായ സുആകിന് സമീപം മുങ്ങി. കപ്പലിലെ ജീവനക്കാർ രക്ഷപ്പെട്ടെന്നാണ് വിവരം. സുഡാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു കപ്പൽ. ഇന്നലെ രാവിലെയാണ് 15,800 ചെമ്മരിയാടുകളുമായി ബാദ്ർ 1 എന്ന കപ്പൽ മുങ്ങിയത്. 9,000 ചെമ്മരിയാടുകളെയായിരുന്നു ഈ കപ്പലിന് ഉൾക്കൊള്ളാനാവുന്ന പരിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |