SignIn
Kerala Kaumudi Online
Thursday, 19 September 2024 1.01 AM IST

ദേശീയപാത സ്ഥലമേറ്റെടുപ്പ്; കരട് പട്ടിക പ്രസിദ്ധീകരിച്ചു

Increase Font Size Decrease Font Size Print Page
road

ആലപ്പുഴ: ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ഒന്നാമത്തെയും (തുറവൂർ - പറവൂർ) മൂന്നാമത്തെയും (കൊറ്റുകുളങ്ങര - ഓച്ചിറ) റീച്ചിൽ ഉൾപ്പെട്ട വാടകക്കാരായ കച്ചവടക്കാർക്കും വീടും സ്ഥലവും പൂർണമായും നഷ്ടപ്പെടുന്നവർക്കും ആർ ആൻഡ് ആർ പാക്കേജ് പ്രകാരം നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. ചേർത്തല, ആലപ്പുഴ, ഹരിപ്പാട് സ്പെഷ്യൽ തഹസിൽദാർമാരുടെ ഓഫീസുകളിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചവർ കരട് പട്ടിക പരിശോധിച്ച് അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. 23ന് ചേരുന്ന ജില്ലാതല റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെൻറ് കമ്മിറ്റിയുടെ അംഗീകാരത്തോടെ അന്തിമ പട്ടിക തയ്യാറാക്കി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.രേണു രാജ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.