പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും സിനിമയിലെ കുളക്കടവ് രമണിയെ ഇപ്പോഴും ട്രോളൻമാർ ട്രോളുന്നു. എന്ത് പുതിയ സംഭവം ഉണ്ടായാലും രമണിയെ പൊക്കി കൊണ്ടുവരും. ഡാർവിന്റെ പരിണാമം സിനിമയിൽ ആദ്യരാത്രി പാട്ടുപാടി ആഘോഷിക്കുമ്പോൾ വാടകയ്ക്ക് കൊണ്ടുവന്ന കട്ടിൽ നായകനും സംഘവും എടുത്തു കൊണ്ടുപോവുന്നത് നോക്കിനിൽക്കുന്ന കല്യാണചെറുക്കനെയും പെണ്ണിനെയും ട്രോളർമാർ ഒാടിച്ചിട്ടാണ് ട്രോളിയത്.
അഞ്ജന അപ്പുക്കുട്ടന്റെ കഥാപാത്രങ്ങളിൽ അധികം പേരും ട്രോൾ എന്ന വറച്ചട്ടിയിൽ ഇരയാകുന്നവർ.സിനിമയിൽ ഒരു സീനിലോ രണ്ട് സീനിലോ കാണാറുള്ളതെങ്കിലും പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് അഞ്ജന അപ്പുക്കുട്ടൻ. മിക്കപ്പോഴും കഥാപാത്രത്തിന് പേര് കാണില്ല.
നിഷ്കളങ്കമായ പെരുമാറ്റവും ചെറിയ കള്ളത്തര ചിരിയും ചേരുന്നതാണ് അഞ്ജനയുടെ കഥാപാത്രങ്ങൾ.സീരിയലിൽനിന്ന് കോമഡിയുടെ ട്രാക്കിലേക്കും അവിടെനിന്ന് സിനിമയിലേക്കും വന്ന അഞ്ജന അപ്പുക്കുട്ടൻ പഴയ നിയമം എന്ന സിനിമയിലൂടെ നായികയാവുന്നു. പൊലീസ് അക്കാഡമി ആണ് ആദ്യ സിനിമ. എല്ലാവർക്കും എന്നെ അറിയാം. എന്നാൽ ചില ആളുകൾക്ക് മാത്രമേ പേര് അറിയൂ. ഏത് അഞ്ജന എന്ന ഭാവത്തിൽ നിൽക്കുന്നവരായിരുന്നു മുൻപ് അധികവും. അഞ്ജന അപ്പുക്കുട്ടൻ എന്ന് പറഞ്ഞാൽ ഇപ്പോൾ കുറേപേർക്ക് അറിയാമെന്നാണ് വിശ്വാസം. എന്നാൽ കഥാപാത്രത്തിന്റെ പേര് പറയുമ്പോൾ പെട്ടെന്ന് എന്നെ മനസിലാവും. കുളക്കടവ് രമണി എന്ന വിളി കേൾക്കുമ്പോൾ ഇടയ്ക്ക് വിഷമമൊക്കെ വന്നിട്ടുണ്ട്. എന്നാൽ വേദനിപ്പിക്കുന്നതല്ല സന്തോഷിപ്പിക്കുന്ന ട്രോളുകളാണ് എല്ലാം.ഒരു സീൻ മാത്രമാണെങ്കിലും എന്റെ കഥാപാത്രം എപ്പോഴും ഹിറ്റും വൈറലുമാവുന്നു. അത് എന്റെ ഭാഗ്യമായാണ് കരുതുന്നത്. ഹ്യുമർ അല്ലാത്ത കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അപ്പോൾ രണ്ടോ മൂന്നോ സീൻ കൂടുതൽ കാണും. ദൈവം സഹായിച്ച് ആ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്നു. അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമായിരിക്കും പഴയ നിയമത്തിലെ സുകുമാരി. നായിക വേഷമെന്ന് വിളിക്കുന്നില്ല.നന്നായി ചെയ്തുവെന്നാണ് വിശ്വാസം. ഇൗ ടീമിനൊപ്പം നേരത്തേ വെബ്സീരിസ് ചെയ്തിട്ടുണ്ട്. സുകുമാരി എന്ന കഥാപാത്രം ബ്രേക്കാവട്ടെ എന്നാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |