ന്യൂഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണച്ച് നിതീഷ് കുമാറിന്ഫെ ബിജു ജനതാദൾ. . എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികും ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷത്ത് നിന്നുൾപ്പെടെ ദ്രൗപതി മുർമുവിന് പിന്തുണയേറുകയാണ്. ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ജെ.എം.എം പ്രതിപക്ഷ സ്ഥാനാർത്ഥിക്കാണ് പിന്തുണ അറിയിച്ചിരുന്നത്.
ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് നവീൻ പട്നായിക് ട്വീറ്റ് ചെയ്തു. ഉന്നത പദവിയിലേക്ക് പട്ടിക വർഗത്തിൽ നിന്നൊരു വനിതയെ സ്ഥാനാർത്ഥിയാക്കിയതിൽ സന്തോഷമുണ്ടെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. ജെ.ഡി.യുവിന് പുറമെ ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടിയും മുർമുവിന് പിന്തുണ അറിയിച്ചു. യു.പി.എ ഘടകക്ഷിയായ ജെ.എം.എ ദേശീയ വക്താവ് മനോജ് പാണ്ഡെയും മുർമ്മുവിന്റെ സ്ഥാനാർത്ഥിത്വം സ്വാഗതം ചെയ്തു.
ആദിവാസി വിഭാഗത്തിൽപ്പെട്ടൊരാൾ ആദ്യമായി രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമ്പോൾ പ്രതിപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നും ദ്രൗപതി മുർമ്മുവുമായി വ്യക്തിപരമായ മത്സരമല്ലെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ നേരിട്ടെത്തി വിവിധ പാർട്ടികളുടെ പിന്തുണ തേടുമെന്നും സിൻഹ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |