തിരുവനന്തപുരം/തൃശൂർ: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യതന്ത്രി എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു. ഇന്നലെ പുലർച്ചെ 12ന് തൃശൂർ ഇരിങ്ങാലക്കുടയിലെ നെടുമ്പിള്ളി തരണനെല്ലൂർ മനയിലായിരുന്നു അന്ത്യം.
തരണനെല്ലൂർ കുടുംബത്തിലെ നെടുമ്പിള്ളി ശാഖയുടെ കാരണവരായിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, മുട്ടത്തറ വടുവത്ത് മഹാവിഷ്ണു ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉൾപ്പെടെ നൂറിലേറെ ക്ഷേത്രങ്ങളിലെയും തന്ത്രിയായിരുന്നു.
പിതാവ് വലിയ പരമേശ്വരൻ നമ്പൂതിരിപ്പാടും പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിയായിരുന്നു. സഹതന്ത്രിയായി പിതാവിനൊപ്പം എത്തിയ പരമേശ്വരൻ നമ്പൂതിരിപ്പാട് 2006ലാണ് മുഖ്യതന്ത്രിയായത്. ശ്രീദേവി അന്തർജനമാണ് മാതാവ്.
ഉണ്ണായി വാരിയർ കലാനിലയം, തരണനല്ലൂർ നമ്പൂതിരീസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടിയാട്ടം ആസ്വാദക സംഘം അദ്ധ്യക്ഷൻ, കേരള തന്ത്രി സമാജം സംസ്ഥാന ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
ഭാര്യ: പ്രസന്ന അന്തർജനം. മക്കൾ: പ്രമോദ് നമ്പൂതിരി (കരൂർവൈശ്യ ബാങ്ക്, ചെന്നൈ), ശ്രീദേവി (ദക്ഷിണാഫ്രിക്ക). മരുമക്കൾ: അശ്വതി, ശ്രീജിത്കുമാർ.
പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |