കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളുടെ ട്രിപ്പ്ഷെഡ്യൂൾ പുനർനിർണയിക്കണമെന്ന ഹർജിയിൽ വിശദീകരണം നൽകാൻ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് കേസ് ഹൈക്കോടതി ജൂലായ് അഞ്ചിന് പരിഗണിക്കാൻ മാറ്റി. നിലവിലുള്ള ട്രിപ്പ് ഷെഡ്യൂൾ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിന് വിരുദ്ധമാണെന്നും ജീവനക്കാർക്ക് എട്ടുമണിക്കൂറിലധികം ജോലിചെയ്യേണ്ടിവരുന്നെന്നും ചൂണ്ടിക്കാട്ടി ആർ. ബാജിയടക്കമുള്ളവർ നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. കഴിഞ്ഞതവണ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ട്രിപ്പ്ഷെഡ്യൂൾ നിർണയത്തിന് പരിഗണിക്കുന്ന ഘടകങ്ങൾ വ്യക്തമാക്കി വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് കെ.എസ്.ആർ.ടി.സി ഇപ്പോൾ സമയം തേടിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |