SignIn
Kerala Kaumudi Online
Friday, 20 September 2024 1.47 AM IST

മാത്യു കുഴൽനാടനല്ല, കുഴൽമന്ദൻ; വിവാദ പ്രസ്താവനയുമായി സജി ചെറിയാൻ, സരിത പറഞ്ഞതു പോലൊരു കഥയാണ് സ്വപ്ന പറയുന്നതെന്നും മന്ത്രി

Increase Font Size Decrease Font Size Print Page
saji-cheriyan

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എം എൽ എക്കെതിരെ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം മര്യാദകേടാണെന്നും മാത്യു കുഴൽനാടനല്ല, കുഴൽമന്ദനാണെന്നും മന്ത്രി പരിഹസിച്ചു. ആലപ്പുഴയിൽ എൽ ഡി എഫ് റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളെയും മന്ത്രി വിമർശിച്ചു. ഒരു സ്ത്രീ പറഞ്ഞാൽ തകരുന്നതാണോ പിണറായി വിജയൻ എന്നും എവിടുന്ന് കിട്ടി ഈ സാധനത്തെയെന്നും മന്ത്രി ചോദിച്ചു. .യുഡിഎഫ് ഭരണകാലത്ത് സരിത പറഞ്ഞതുപോലൊരു കഥയാണ് സ്വപ്ന ഇപ്പോൾ പറയുന്നതെന്നും സ്വപ്നയെ പ്രതിപക്ഷം വിലക്കെടുത്തതാണെന്നും സജി ചെറിയാൻ ആരോപിച്ചു. സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്നും അതുകൊണ്ടാണ് സരിതയും സ്വപ്നയും വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAJI CHERIYAN, ALAPPUZHA, KERALA, SWAPNA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.