കൊച്ചി: എറണാകുളം ജില്ലയിലെ ബാങ്കിംഗ് ഇടപാടുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടുള്ള കാമ്പെയിൻ രാജ്യസഭ എം.പി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും കൈവരിക്കുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം നടത്തുന്ന പദ്ധതി ജില്ലയിൽ കൂടുതൽ വ്യാപകമാക്കുന്നതിനും ഇതോടെ തുടക്കമായി. റിസർവ് ബാങ്കിനോടൊപ്പം സംസ്ഥാന ബാങ്കേഴ്സ് സമിതി, നബാർഡ്, ജില്ലാ ഭരണകൂടം എന്നിവ നേതൃത്വംനൽകുന്ന ഈ പദ്ധതിയിൽ ജില്ലയിലെ വിവിധ ബാങ്കുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സംഘടനകളും പങ്കാളികളാണ്. ആഗസ്റ്റ് 15 ഓടുകൂടി സംസ്ഥാന
സർക്കാർ എല്ലാ ഇടപാടുകളും പൂർണമായും ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായാണ്
ഈ കാമ്പെയിൻ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |