ന്യൂഡൽഹി: ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാം വേദിയാകുന്ന കോമൺവെൽത്ത് ഗെയിംസിൽ ഈ മാസം 28ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഇന്ത്യൻ പതാകയേന്തും. ആഗസ്റ്റ് 5 മുതൽ 7 വരെയാണ് ജാവലിൻ മത്സരങ്ങൾ എങ്കിലും ഉദ്ഘാടനച്ചടങ്ങിന്റെ സമയത്ത് അദ്ദേഹം ബിർമിംഗ്ഹാമിൽ എത്തുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |