തൃശൂർ: സിനിമാ മേഖലയിലെ നിരവധി സ്ത്രീകൾക്കുനേരെ പൾസർ സുനി ലൈംഗികാതിക്രമം നടത്തി ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടിയിട്ടുണ്ടെന്ന് ഇരയായവർ പറഞ്ഞറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത മുൻ ഡി.ജി.പി: ആർ. ശ്രീലേഖയ്ക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി. മനുഷ്യാവകാശ പ്രവർത്തക പ്രൊഫ. കുസുമം ജോസഫാണ് തൃശൂർ പൊലീസിൽ പരാതി നൽകിയത്. പൾസർ സുനിക്കെതിരെ കുറ്റകൃത്യം നടന്നയുടൻ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം അതിക്രമം തടയാമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മുൻ ഡി.ജി.പി സ്വീകരിച്ചത്. അതിനാൽ ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
അക്രഡിറ്റഡ് എൻജിനീയർ നിയമനം
തൃശൂർ: അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനത്തിന് അർഹരായ പട്ടികജാതി യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വകുപ്പിന്റെ വിവിധ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 29 പേരെയാണ് ഒരു വർഷത്തേക്കാണ് നിയമിക്കുന്നത്. യോഗ്യത: സിവിൽ എൻജിനീയറിംഗ് ബി ടെക്/ഡിപ്ലോമ/ഐ.ടി.ഐ. പ്രായപരിധി 2135. ഓണറേറിയം18,000 രൂപ. പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 23ന് വൈകിട്ട് 5നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0487 2360381.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |