SignIn
Kerala Kaumudi Online
Thursday, 19 September 2024 2.11 AM IST

"വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായെന്ന് മോഹൻലാൽ, അങ്കിളിനെ മിസ് ചെയ്യുമെന്ന് പൃഥ്വിരാജ്; ആദരാഞ്ജലികൾ അർപ്പിച്ച് താരങ്ങൾ

Increase Font Size Decrease Font Size Print Page

mohanlal-prithvi

നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിച്ച് താരങ്ങൾ. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അനുസ്മരിച്ചു.

mohanlal

"അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ"- എന്നാണ് പ്രതാപ് പോത്തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

mohanlal

പൃഥ്വിരാജ്, മഞ്ജു വാര്യർ,സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി സഹപ്രവർത്തകർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ' അങ്കിൾ നിങ്ങളെ ഞാൻ മിസ് ചെയ്യുമെന്നാണ്' പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

mohanlal

'പിപി.....നിങ്ങളെ ഒരുപാട് മിസ് ചെയ്യും സുഹൃത്തേ! നിങ്ങളുടെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ തങ്ങിനിൽക്കുന്നു മനുഷ്യാ. എപ്പോഴും പുഞ്ചിരിക്കുന്ന നിങ്ങളുടെ മുഖം എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും.'- എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOHANLAL, MANJU WARRIER, SURESH GOPI, RIP PRATHAP POTHER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.