മലപ്പുറം: പൊലീസിന്റെ കൈയും കാലും കെട്ടിയിടാതെ പാലക്കാട്ടെ സി.പി.എം പ്രവർത്തകന്റെ കൊലപാതകം കൃത്യമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയാണ് പുറത്തുവരേണ്ടത്.രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നായിരുന്നു പാലക്കാട് എസ്.പി ആദ്യം പറഞ്ഞത്.എന്നാൽ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബി.ജെ.പിയാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്.ഐ.ആറിൽ പറയുന്നു.സി.പി.എമ്മാണ് കൊലചെയ്തതെന്നാണ് ദൃക്സാക്ഷി പറഞ്ഞതെന്നും വി.ഡി.സതീഷൻ പറഞ്ഞു.
സി.പി.എമ്മിന് പറയാൻ പറ്റാത്തത് കെ.ടി ജലീലിനെ കൊണ്ട് പറയിപ്പിക്കുകയാണ്.ജലീലിന്റെ ആസാദ് കശ്മീർ പരാമർശം രാജ്യദ്രോഹമാണ്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുളള കേസ് ഭയന്നാണ് ലോകായുക്തയുടെ പല്ലും നഖവും സർക്കാർ ഊരിയെടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |