ഇടുക്കി : ചിന്നക്കനാലിൽ ചങ്ങലയിൽ കെട്ടിത്തൂക്കി കത്തിക്കരിഞ്ഞ നിലയിൽ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി, ചിന്നക്കനാൽ 30 കോളനിയിലെ തരുണിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങല ഉപയോഗിച്ച് ജനൽകമ്പിയുമായി ചേർത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.
വെള്ളിയാഴ്ച വൈകിട്ടോടെ തരുണിന്റെ വീടിന്റെ പുറകുവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടത്, സമീപത്ത് നിന്ന് ഒരു വടിയും ഒരുകുപ്പിയും ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി. നാളെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം ചെയ്യും . സംഭവത്തിൽ അസ്വാഭാവികത ഉള്ളതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |