നോയ്ഡ : നോയ്ഡയിലെ അനധികൃതനിർമ്മാണം നടത്തിയതിനെ തുടർന്ന് പൊളിച്ചു മാറ്റുന്ന രണ്ടു ഫ്ളാറ്റ് സമുച്ചയത്തിൽ 3,700 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ചു. എഡിഫൈസ് എൻജിനിയറിംഗ് എന്ന സ്ഥാപനത്തിനാണ് ടവർ പൊളിച്ചു മാറ്റുന്നതിന്റെ ചുമതല. നാല്പതോളം പേർ ഉൾപ്പെട്ട സംഘം ആഗസ്റ്റ് 13നാണ് സിയെയ്ൻ, അപെക്സ് എന്നീ രണ്ടു ടവറുകളിൽ നിറച്ചു തുടങ്ങിയത്. ആഗസ്റ്റ് 28ന് സ്ഫോടനത്തിലൂടെ ടവറുകൾ പൊളിച്ചു നീക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |