പെരുമ്പാവൂർ: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നയാളും പിടിയിൽ. തൊടുപുഴ വണ്ണപ്പുറം പഴയരിക്കണ്ടം പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടിൽ അനീഷ് ഷാജി (18), ഇടുക്കി പഴയ വിടുതി മമ്മൂട്ടിക്കാനം പെരിങ്ങാട്ടുമാലിൽ വീട്ടിൽ വിശാൽ (18) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അനീഷ് മോഷ്ടിച്ച ബൈക്ക് വിശാലിന് ഓടിക്കാൻ നൽകുകയായിരുന്നു. വെങ്ങോല മാർബിൾ ജംഗ്ഷനിലാണ് ഇരുവരും താമസിച്ചിരുന്നത്. ജൂലായ് ഒന്നിന് പുലർച്ചെ പെരുമ്പാവൂർ സോഫിയ കോളേജ് ഭാഗത്തുനിന്നാണ് ബൈക്ക് മോഷണം പോയത്. പിടികൂടുമ്പോൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരുത്തിയ നിലയിലായിരുന്നു. അനീഷ് പെരുമ്പാവൂർ, എടത്തല പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷ്ടിച്ച കേസിലും എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |