SignIn
Kerala Kaumudi Online
Monday, 16 September 2019 5.44 AM IST

പലവാചകങ്ങളും എത്രയോ രാത്രികളിൽ ഉറക്കം കെടുത്തിയിട്ടുണ്ട്, തമാശ സിനിമകണ്ട യുവതിയുടെ കുറിപ്പ് വൈറലാകുന്നു

fb-post

യാതൊരു ചിലവുമില്ലാതെ വെറുതെ കിട്ടുന്നയൊരു സാധനമാണ് ഉപദേശം. നമ്മുടെ നാട്ടിലാണെങ്കിൽ അതിനൊരു ക്ഷാമവുമില്ല. തടിയെങ്ങാനും കുറച്ച് കൂടിയാൽ തുടങ്ങും ആഹാരം കുറയ്ക്കണം, ജിമ്മിൽ പോകണം എന്നിങ്ങനെയുള്ള നിരവധി ഉപദേശങ്ങൾ. ഇക്കാര്യത്തിൽ നമ്മളെക്കാൾ വെപ്രാളവും നാട്ടുകാർക്കായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള ഉപദേശം കേൾക്കുന്ന വ്യക്തിക്ക് അത് എത്രത്തോളം അരോചകമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ബോഡി ഷെയിമിങ്ങിനെതിരെ ശബ്ദമുയർത്തിയ ചിത്രമാണ് വിനയ് ഫോർട്ട് നായകനായ തമാശ. തീയേറ്ററിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന ചിത്രത്തെ പ്രകീർത്തിച്ചുള്ള ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജീന അൽഫോൺസ ജോണാണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോഡി ഷെമിങ്ങിനെതിരെയുള്ള ശക്തമായ നിലപാടാണ് സിനിമ പകർന്നുതരുന്നതെന്ന് ജീന കുറിച്ചു. കൂടാതെ തടി കൂടിയതുകൊണ്ട് താൻ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളും ജീന കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടുന്നയാളുപോലും നാരങ്ങാനീര് തേനിൽ ചാലിയ്ക്കുന്നതിനെക്കുറിച്ചും കുമ്പളങ്ങ ചതച്ചരച്ചു തിന്നുന്നതും ജിമ്മിൽ പോയി വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിയ്ക്കുന്നത്.. പക്ഷെ എനിക്കിഷ്ട്ടം കുമ്പളങ്ങയല്ല ഫലൂദയാണ്""...#തമാശ സിനിമ കണ്ടുകഴിഞ്ഞു ഏറ്റവുമധികം തികട്ടിവരുന്ന വാക്കുകളാണിവ... ഒരുപക്ഷെ എനിയ്ക്ക് കൂടുതൽ റിലേറ്റു ചെയ്യാൻ കഴിയുന്നവ.. പാരമ്പര്യമായിത്തന്നെ ചെറുപ്പത്തിലേ വണ്ണമുണ്ടായിരുന്ന വ്യക്തിയാണ് ഞാൻ. (കൂടെ ഭക്ഷണം അടുത്തൂടെ പോയാൽ പോലും വണ്ണം വെയ്ക്കുന്ന അവസ്ഥ ).

അന്നുമുതൽ ഇന്നുവരെ കേട്ടിട്ടുള്ള,, കേൾക്കേണ്ടിവന്നിട്ടുള്ള വാക്കുകളാണിവയോരോന്നും.. കൃത്യമായി പറഞ്ഞാൽ 2ദിവസം കൂടുമ്പോളെങ്കിലും പുതിയൊരാളിൽനിന്നും ഇത്തരം ഉപദേശങ്ങളും നിർദ്ദേശങ്ങളും കേൾക്കേണ്ടിവരാറുണ്ട്.. എന്തുമാത്രം തരത്തിൽ എന്നെ ഇറിറ്റേറ്റു ചെയ്യാൻ സാധിയ്ക്കുന്ന, എന്റെ ആന്മവിശ്വാസത്തെ പോലും പലപ്പോളും തകർക്കാൻ കഴിയുന്ന മൂർച്ചയുള്ള ആയുധങ്ങളായി പോലും പലരും ഉപയോഗിയ്ക്കാറുണ്ടിവ.. ചെറുപ്പത്തിൽ എത്രയോ രാത്രികളിൽ പലവാചകങ്ങളും ഉറക്കം കെടുത്തിയിട്ടുണ്ടന്നും കരഞ്ഞുകരഞ്ഞു സ്വയം ഒന്നിനും കൊള്ളില്ലെന്നുമൊക്കെയുള്ള -ve ചിന്താഗതികളിലേക്കു സ്വയം ഇറങ്ങിച്ചെന്നിട്ടുമുണ്ടന്നുമൊക്കെ ഓർത്തുപോയി.. പലപ്പോളും ഇഷ്ട്ടപ്പെട്ട ഭക്ഷണം പോലും തിരഞ്ഞെടുക്കാൻ എന്നെ അനുവദിയ്ക്കാതിരുന്ന, അതിനുള്ള ബേസിക് സ്വാതന്ത്ര്യം പോലും നിഷേധിയ്ക്കപ്പെടുന്ന വിലകുറഞ്ഞ കോംപ്ലിമെന്റ്സ്..

മരിയ്ക്കാൻ ഒട്ടും തന്നെ പേടിയില്ലാത്ത, നല്ല സെൽഫ്‌ അവൈർനെസ്സയും ആന്മവിശ്വാസവുമുള്ള ഒരു വ്യക്തിയിൽ ഇത്തരം വാചകങ്ങൾ ഉണ്ടാക്കുന്ന ഒരു അവസ്ഥ എന്താണെന്നു ആരേലും ചിന്തിച്ചിട്ടുണ്ടോ? ബോഡി ഷെമിങ്ങിനെതിരെയുള്ള ശക്തമായ നിലപാടാണ് സിനിമ പകർന്നുതരുന്നത്.. ഓരോ വ്യക്തിയും ഓരോ യൂണിക്ക് പിസ് ആണന്നു നിരന്തരം അത് വിളിച്ചുപറയുന്നു.. ഒത്തിരി സന്തോഷം തോന്നി.. ഗപ്പിയ്ക്കു ശേഷം ഹാപ്പി എൻഡിങ്ങും മുഴുനീളെ ചിരിയ്പ്പിക്കുന്നതുമായ നല്ലൊരു സിനിമ... വൈറസ് ബഹളത്തിനിടയിൽ മുങ്ങി പോകാതിരിയ്ക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THAMASHA MOVIE, BODY SHAMING, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.