കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐ.സി.എൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അഡ്വ. കെ.ജി അനിൽ കുമാർ നിക്ഷേപം, ഗോൾഡ് ട്രേഡിംഗ്, ഫിനാൻഷ്യൽ ബ്രോക്കറേജ് എന്നിവയിൽ ദുബായിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നു. ഔദ് മേത്ത കരാമയിലെ ഓഫീസ് കോർട്ട് ബിൽഡിംഗിലാണ് കോൺഗ്ലോമറേറ്റിന്റെ കോർപ്പറേറ്റ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്.
ഭക്ഷണം, ഇലക്ട്രോണിക്സ്, ടൂറിസം, ആരോഗ്യം, എനർജി, വിദ്യാഭ്യാസം, സ്പോർട്സ്, റീട്ടെയിൽ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ഐ. സി. എൽ ഇൻവെസ്റ്റ്മെന്റ് സേവനം നൽകുന്നത്.
മിഡിൽ ഈസ്റ്റ് മേഖലയിലെ യെല്ലോ മെറ്റൽ വിഭാഗത്തിൽ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും പ്രധാന കേന്ദ്രമാണ് ഐ.സി.എൽ . ലളിതമായ വ്യവസ്ഥകളിലൂടെ നിക്ഷേപത്തിലും വ്യാപാരത്തിലും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുക എന്നതാണ് ദുബായിലെ പുതിയ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ കെ.ജി. അനിൽ കുമാർ പറഞ്ഞു. യു.എ.ഇയിലെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് മേഖലയിലെ മികച്ച സേവനങ്ങൾ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പരിചയസമ്പന്നരായ പ്രൊഫഷണൽ ടീമിന്റെ പിന്തുണയോടെ മികച്ച പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് അനിൽ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവരങ്ങൾക്ക് ബന്ധപ്പെടാം. വാട്സാപ് നമ്പർ 054 4115151.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |