SignIn
Kerala Kaumudi Online
Thursday, 19 September 2024 12.43 PM IST

നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം,​ വേറിട്ട ആഘോഷവുമായി ബി ജെ പി തമിഴ്‌നാട് ഘടകം

Increase Font Size Decrease Font Size Print Page
kk

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വേറിട്ട രീതിയിൽ അതിഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങി ബി.ജെ.പി തമിഴ്നാട് ഘടകം. മോദിയുയുടെ ജന്മദിനമായ നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിിരം നൽകും. ആഘോഷങ്ങളുടെ ഭാഗമായി 720 കിലോഗ്രാം മത്സ്യം വിതരണം ചെയ്യുമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി എൽ. മുരുകൻ അറിയിച്ചു.

ചെന്നൈയിലെ ഗവ. ആർ.എസ്.ആർ.എം ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം നൽകുന്നത്. . ഒരു മോതിരത്തിന് അയ്യായിരം രൂപ വിലവരുമെന്നും മന്ത്രി വ്യക്തമാക്കി. പത്ത് മുതൽ 15 മോതിരങ്ങൾ വരെ നൽകേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് ബി.ജെ,​പിയുടെ പ്രാദേശിക നേതാക്കൾ അറിയിച്ചു. ഇത് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്നല്ല വിചാരിക്കേണ്ടത്. പ്രധാനമന്ത്രിയുടെ ജന്മദിനം ഞങ്ങളിങ്ങനെയാണ് ആഘോഷിക്കുന്നത് എന്നാണ് മനസിലാക്കേണ്ടതെന്നും മന്ത്രി എൽ.മുരുകൻ പറഞ്ഞു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലത്തിലാണ് നാളെ 720 കിലോഗ്രാം മത്സ്യം സൗജന്യമായി നൽകുക. നരേന്ദ്രമോദിയുടെ 72ാം ജന്മദിനമാണ് നാളെ. അതാണ് 720 എന്ന കണക്കിന് പിന്നിൽ. പ്രധാൻമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി മത്സ്യവ്യാപാര മേഖലയ്ക്ക് ഉണർവ് നൽകി. അതിനാലാണ് മത്സ്യം വിതരണം ചെയ്യാനുള്ള തീരുമാനം. തമിഴ്നാട്ടിൽ തീരദേശ ശുചീകരണ ദിനമായും മോദിയുടെ ജന്മദിനം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്‌.

എല്ലാ സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ ജന്മദിനം അതിവിപുലമായ രീതിയിൽ ആഘോഷിക്കണമെന്നാണ് പാർട്ടി ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. സേവാ പഖ്വാഡ ആയി ആഘോഷിക്കണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് രക്തദാന ക്യാംപ്, സൗജന്യ മെഡിക്കൽ ചെക്കപ്പുകൾ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുന്നുണ്ട്. കേക്ക് മുറിച്ച് ആഘോഷം പാടില്ലെന്ന് പ്രത്യേക നിർദ്ദേശമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, PM NARENDRA MODI, BJP, BODI BIRTHDAY, NARENDRA MODI BIRTHDAY, BJP TAMILNADU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.