ഡമ്മി തപ്സു എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് രമ്യ പാണ്ഡ്യൻ. മിന്നൽ മുരളിയിലൂടെ മലയാളത്തിനും പരിചിതനായ ഗുരുസോമസുന്ദരത്തിന്റെ നായികയായി ജോക്കർ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ രമ്യയെ ശ്രദ്ധിക്കുന്നത്.മുഗിലൻ എന്ന വെബ് സീരിസും ഏറെ ആരാധകരെ നേടി കൊടുത്തു. തമിഴ് റിയാലിറ്റി ഷോകളിൽ വിധി കർത്താവായി പ്രവർത്തിച്ച രമ്യ സിനിമ പാരമ്പര്യം ഉണ്ടായിട്ടും അപ്രതീക്ഷിതമായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തമിഴിലെ മുൻകാല സംവിധായകൻ ദുരൈ പാണ്ഡ്യന്റെ മകളാണ് രമ്യ.ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിൽ രമ്യയാണ് നായിക. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ രമ്യയുടെ ഗ്ളാമറസ് ഫോട്ടോ ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതീവ ഗ്ളാമറസായാണ് ചിത്രത്തിൽ രമ്യ. യോഗേശ്വരൻ രമേശ് പകർത്തിയതാണ് ചിത്രങ്ങൾ. സലോമി റിനിറ്റയാണ് മേക്കപ്പ്. തെരേസ ശാലിനി സ്റ്റെലിങ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |