ന്യൂഡൽഹി: പഞ്ചായത്തുകളും നഗരസഭകളും എ.ബി.സി ചട്ടങ്ങൾ നടപ്പാക്കാത്തതിനാലാണ് കേരളത്തിൽ തെരുവ് നായ്ക്കൾ ക്രമാതീതമായി വർദ്ധിക്കാൻ കാരണമായതെന്ന് ജസ്റ്റിസ് സിരിജഗൻ സമിതി സുപ്രീം കോടതിയെ അറിയിച്ചു. ക്രമാതീതമായാണ് തെരുവ് നായ്ക്കൾ വർദ്ധിക്കുന്നത്. നായ്ക്കളെ പിടിക്കുന്നവരെ കിട്ടാനില്ലാത്തതിനാലാണ് ചട്ടം നടപ്പാക്കത്തതെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചത്. 2001ൽ നിലവിൽ വന്ന എ.ബി.സി ചട്ടങ്ങൾ 2015 വരെ നടപ്പാക്കിയില്ല. വീടുകളിലെ മാലിന്യം സംസ്കരിക്കാൻ പദ്ധതിയില്ലാത്തതാണ് മറ്റൊരു കാരണം. നായ്ക്കളുടെ എണ്ണം കണക്കാക്കുന്ന നടപടികളിൽ പരിഷ്കരണം വേണമെന്നും റിപ്പോർട്ട് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |