ഹരിയാന: റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥികൾ ചാടി രക്ഷപ്പെട്ടു. ഹരിയാനയിലെ സിർസ ജില്ലയിലെ ഫത്തേഹാബാദിലായിരുന്നു സംഭവം. ബസിന്റെ എൻജിൻ കമ്പാർട്ടുമെന്റിൽ നിന്ന് പുക ഉയർന്നതോടെയാണ് വിദ്യാർത്ഥികൾ ചാടി രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല. പുക ഉയരുന്നത് കണ്ട് നാട്ടുകാരും ഓടിക്കൂടിയിരുന്നു.
രാവിലെ മുതൽ പെയ്ത ശക്തമായ മഴയിലാണ് ഉച്ചയ്ക്ക് രണ്ടോടെ അരോർവൻഷ് ധർമ്മശാല റോഡിൽ വെള്ളക്കെട്ടുണ്ടായത്. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |