പറവൂർ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ചിറ്റൂർ പച്ചാളം അമ്പാട്ടുവീട്ടിൽ ഹിൽഡ സാന്ദ്ര ദുറമിനെ (30) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ സ്റ്റോർകീപ്പർ വീസ തരപ്പെടുത്താമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനൂപിൽ നിന്ന് രണ്ടുലക്ഷം രൂപയാണ് ഇവർ വാങ്ങിയത്
എട്ട് ലക്ഷം രൂപയാണ് വീസക്കുള്ള തുകയായി പറഞ്ഞുറപ്പിച്ചിരുന്നത്. പറഞ്ഞസമയം കഴിഞ്ഞിട്ടും വീസ നൽകാത്തതിനെ തുടർന്നാണ് യുവാവ് പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എസ്.സി.പി.ഒമാരായ കെ.എൻ. നയന, കൃഷ്ണലാൽ തുടങ്ങിയരടങ്ങുന്ന അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |