ഗുവാഹത്തി: ഇന്ത്യൻ സേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു. സഹ പൈലറ്റ് പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10ന് അരുണാചൽ പ്രദേശിലെ തവാങ്ങിന് സമീപമുള്ള ഫോർവേഡ് പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്. രണ്ട് പേരുൾപ്പെടുന്ന സാധാരണ പറക്കലായിരുന്നു. ഇരുവരേയും അടുത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് ചികിത്സയ്ക്കിടെ മരിച്ചു. ഹെലികോപ്ടർ തകർന്നതിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും സേന അറിയിച്ചു. മാർച്ചിൽ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചീറ്റ ഹെലികോപ്ടർ തകർന്നു വീണ് പൈലറ്റ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |