മുംബയ്: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിലെ രണ്ട് എം.പിമാരും അഞ്ച് എം.എൽ.എമാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം ചേരുമെന്ന് സൂചന. ശിവസേനയുടെ ലോക്സഭാംഗം ക്രുപാൽ തുമാനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ 40 എം.എൽ.എമാരും 12 ലോക്സഭാംഗങ്ങളുമാണ് ഷിൻഡെ വിഭാഗത്തിലുള്ളത്. 15 എം.എൽ.എമാരും ആറ് ലോക്സഭാംഗങ്ങളുമാണ് താക്കറെ പക്ഷത്തുള്ളത്. ജൂൺ 30നാണ് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പിയുടെ സഹായത്തോടെ ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |