ന്യൂഡൽഹി: വാരാണസി ഗ്യാൻവാപി പള്ളി പരിസരത്ത് കണ്ടെത്തിയ വസ്തുവിന്റെ കാലപ്പഴക്കം നിശ്ചയിക്കാൻ കാർബൺ ഡേറ്റിംഗ് നടത്തണമെന്ന ഹർജിയിൽ വാരാണസി കോടതി 11ന് വാദം കേൾക്കും. പള്ളി പരിസരത്ത് ശിവലിംഗം പോലുള്ള വസ്തു കണ്ടെത്തിയത് കേസിന്റെ ഭാഗമാണോ എന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ടോയെന്നുമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുസ്ളീം കക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.
രണ്ട് കാര്യങ്ങളിലും സംശയത്തിന്റെ ആവശ്യമില്ലെന്ന് ഹിന്ദു കക്ഷികളുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ വാദിച്ചു. സർവേയ്ക്കിടെ ഗ്യാൻവാപി പള്ളി പരിസരത്ത് നിന്ന് കണ്ടെത്തിയ വസ്തുവിനെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്താൻ കോടതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്ജിദ് കമ്മിറ്റിയുടെ മറുപടി വാദം 11ന് കോടതി കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |