ചെന്നൈ: ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്ന വിവാദ പരാമർശവുമായി സിനിമാതാരം കമൽ ഹാസൻ. രാജ രാജ ചോളൻ ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു എന്ന വാക്കോ മതമോ ഉണ്ടായിരുന്നില്ലെന്നും വൈനവം, ശിവം, സമാനം എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നതും ചരിത്രത്തെ വളച്ചൊടിക്കരുതെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. രാജരാജ ചോളനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'പൊന്നിയിൻ സെൽവൻ: 1" എന്ന ചിത്രം പുറത്തിറങ്ങിയ ശേഷമാണ് വെട്രിമാരന്റെ വിവാദ പരാമർശമുണ്ടായത്. ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. രാജ രാജ ചോളൻ ഹിന്ദു രാജാവായിരുന്നുവെന്ന് ബി.ജെ.പി നേതാവ് എച്ച്. രാജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |