ആലപ്പുഴ: ഒന്നാമത് റോട്ടറി കപ്പ് -കിഡ്സ്, 47-ാമത് എൻ.സി.ജോൺ ട്രോഫി -സബ് ജൂനിയർ സംസ്ഥാന ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. 16ന് സമാപിക്കും.
പുന്നപ്ര ജ്യോതിനികേതൻ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ മത്സരം ഉദ്ഘാടനം ചെയ്തു. എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി.എ ലൈഫ് പ്രസിഡന്റ് പി.ജെ.സണ്ണി ആമുഖപ്രസംഗം നടത്തി. ജ്യോതി നികേതൻ സ്കൂൾ ചെയർമാൻ ഫാ.വിത്സൻ അലക്സ് നിരകണ്ടത്തിൽ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ എം.പി.ഓമന, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഗോപാൽ ഗിരീശൻ, ആലപ്പുഴ വൈ.എം.സി.എ വൈസ് പ്രസിഡന്റ് സുനിൽ മാത്യു എബ്രഹാം, ജില്ലാ പവർലിഫ്ടിംറിംഗ് അസോസിയേഷൻ പ്രസിഡന്റ് റോജസ് ജോസ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബെൻസൺ വർഗീസ്, പി.ടി.എ പ്രതിനിധി വിമൽ കുമാർ, ജനറൽ കൺവീനർ റോണി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഗംഗ രാജഗോപാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |