ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ വികസനസംരംഭ പദ്ധതിക്ക്((പിഎം-ഡിവൈൻ) കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കേന്ദ്രധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 2022-23 മുതൽ 2025-26 വരെ 6,600 കോടി വകയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക, വ്യവസായങ്ങൾക്കു പിന്തുണയേകുക, സാമൂഹ്യവികസന പദ്ധതികൾ നടപ്പാക്കുക,യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കഴിഞ്ഞ കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |