കീവ്: യുക്രെയിനിൽ തലസ്ഥാനമായ കീവ്, സുമി, നിപ്രോ എന്നിവടങ്ങളിൽ ഇന്നലെ ശക്തമായ റഷ്യൻ വ്യോമാക്രമണം. കീവിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഗർഭിണിയായ സ്ത്രീയും ഭർത്താവും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. സുമിയിൽ നാല് പേർ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് ആരോപിക്കപ്പെടുന്ന 'കമികാസീ" ഡ്രോണാണ് കീവിൽ ബോംബുകൾ വർഷിക്കാൻ റഷ്യ ഉപയോഗിച്ചത്. 37 ഡ്രോണുകളെ തങ്ങൾ വെടിവച്ചുവീഴ്ത്തിയെന്ന് യുക്രെയിൻ എയർഫോഴ്സ് അറിയിച്ചു. അതേസമയം, റഷ്യയ്ക്ക് ഡ്രോണുകൾ നൽകിയെന്ന ആരോപണം ഇറാൻ തള്ളി. ഇറാനിൽ ഷഹീദ് - 136 എന്നറിയപ്പെടുന്ന ഡ്രോണുകളാണ് റഷ്യ ആക്രമണത്തിനുപയോഗിക്കുന്ന കമികാസീയെന്ന് യുക്രെയിൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. റഷ്യൻ ആക്രമണം ഊർജ സംവിധാനങ്ങളെ തകർത്തതോടെ യുക്രെയിനിലെ നൂറുകണക്കിന് നഗരങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |