എടപ്പാൾ: അക്കിത്തം സാഹിത്യോത്സവം ദേശീയ സെമിനാറിന് വള്ളത്തോൾ വിദ്യാപീഠത്തിൽ തുടക്കമായി. സ്വാഗതസംഘം ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം കൊളുത്തി അനുസ്മരണ സമ്മേളനവും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയും നടന്നു.'ആധുനികത ഭാരതീയ കവിതയിൽ' എന്ന വിഷയത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. വാടാത്ത താമര മനസിനുള്ളിൽ സൂക്ഷിക്കുകയുംകണ്ണീരിന്റെ നനവ് പൂണ്ട ഹാസ്യം കവിതകളിലൂടെ ആവിഷ്കരിക്കുകയും ചെയ്ത കവിയാണ് അക്കിത്തമെന്നു് ആമുഖ പ്രഭാഷണത്തിൽ എസ്.കെ.വസന്തൻ പറഞ്ഞു. ഒരു വ്യവസ്ഥയ്ക്കും അനുകൂലമായി കവിതകൾ രചിച്ചില്ല അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |