ഗായത്രി ശങ്കർ നാളെ ജോയിൻ ചെയ്യും
യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ തെന്നിന്ത്യൻ താരം ഗായത്രി ശങ്കർ ആണ് നായിക. ഗായത്രി നാളെ ലൊക്കേഷനിൽ ജോയിൻ ചെയ്യും. ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പ്രിയദർശൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.ഫോർഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ ആണ് ചിത്രം നിർമിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരഭമാണ് കൊറോണ പേപ്പേഴ്സ്. എൻ.എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ്. മണി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് എം.എസ് അയ്യപ്പൻ നായർ . കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, പി.ആർ.ഒ: പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |