കീവ് : പോരാട്ടം രൂക്ഷമായിരിക്കെ യുക്രെയിനിലെ ഖേഴ്സണിലേക്ക് 1,000ത്തോളം സൈനികരെ കൂടി വിന്യസിച്ച് റഷ്യ. നീപ്പർ നദിയുടെ തീരപ്രദേശങ്ങളിലാണ് റഷ്യ സൈനിക വിന്യാസം കൂട്ടുന്നത്. ഖേഴ്സൺ ഉൾപ്പെടെയുള്ള നാല് പ്രവിശ്യകളെ റഷ്യ തങ്ങൾക്കൊപ്പം കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ചിരുന്നു. അതേ സമയം, 24 മണിക്കൂറിനിടെ 44 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയിൻ ഇന്നലെ അവകാശപ്പെട്ടു. ഈ ആഴ്ച ഖേഴ്സണിൽ 23 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും 58 പേർക്ക് പരിക്കേറ്റതായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയും ചെചെൻ നേതാവുമായ റംസൻ കഡൈറോവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |