മഞ്ജിമ മോഹനും യുവനടൻ ഗൗതം കാർത്തികും വിവാഹിതരാവുന്നു. ഗൗതം കാർത്തികുമായുള്ള പ്രണയം സമൂഹ മാദ്ധ്യമത്തിലൂടെയാണ് മഞ്ജിമ തുറന്ന് പറഞ്ഞത്.ഗൗതം കാർത്തികും പ്രണയം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു.
മഞ്ജിമയും ഗൗതമും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായും നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ദേവരാട്ടം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.
ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് നായികയായി മാറിയ മഞ്ജിമ മോഹൻ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായാണ് എത്തുന്നത്. ഇപ്പോൾ തെലുങ്കിലും തമിഴിലും സജീവമാണ്. മഞ്ജിമ. നടൻ കാർത്തികിന്റെ മകനാണ് ഗൗതം കാർത്തിക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |