മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധികയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന അഹാന കൃഷ് ണ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നാൻസി റാണിയുടെ രണ്ടാം പോസ്റ്റർപുറത്തിറങ്ങി. നവാഗതനായ ജോസഫ് മനു ജെയിംസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വർഗീസ്, ലാൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, മാമുക്കോയ, സണ്ണി വയ് ൻ, കോട്ടയം പ്രദീപ്, അബു സലിം, ഇന്ദ്രൻസ്, ധ്രുവൻ, തെന്നൽ, ലെന, ഇർഷാദ് അലി, അനീഷ് മേനോൻ, വൈശാഖ് നായർ, മാല പാർവതി, ജോളി ചിറയത്ത്, നന്ദു പൊതുവാൾ, ദേവി അജിത്ത്, സുധീർ കരമന, അസീസ് നെടുമങ്ങാട്, സോഹൻ സീനുലാൽ എന്നിവരോടൊപ്പം നൂറ്റിമുപ്പതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ഛായാഗ്രഹണം രാകേഷ് നാരായണൻ. കൈലാത്ത് ഫിലിംസ്, മനു ജെയിംസ് സിനിമാസ്, പ്രോംപ്ട് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റോയ് സെബാസ്റ്റ്യൻ കൈലാത്ത്, ജോൺ ഡബ്ല്യു വർഗീസ്, നൈന മനു ജെയിംസ് എന്നിവർ ചേർന്നാണ് നിർമാണം. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തും.പി .ആർ. ഒ : ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |