SignIn
Kerala Kaumudi Online
Friday, 20 September 2024 11.58 AM IST

സൗബിന്റെ അയൽവാശി നിഖില വിമൽ നായിക

Increase Font Size Decrease Font Size Print Page

ചിത്രീകരണം ഉടൻ ആരംഭിക്കും

mm

സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന അയൽവാശി എന്ന ചിത്രത്തിൽ നിഖില വിമൽ നായിക.സൗബിന്റെ നായികയായി നിഖില എത്തുന്നത് ആദ്യമാണ്.ബിനു പപ്പു,​ ഷൈൻ ടോം ചാക്കോ,​ ജഗദീഷ് , നസ്ലൻ, ഗോകുലൻ,​ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകൻമാരാക്കി ഇർഷാദ് പരാരി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് അയൽവാശി.ഈ വേഷത്തിലേക്കാണ് സൗബിനും ഷൈൻ ടോം ചാക്കോയും എത്തുന്നത്.പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറിൽ ഇർഷാദ് പരാരി പ്രവർത്തിച്ചിട്ടുണ്ട്. തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ് മാൻ ആണ് അയൽവാശി നിർമിക്കുന്നത്. തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി നിർമാണ പങ്കാളിയാണ്.സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ എൻ.എം .അതേസമയം ആബേൽ ആണ് ചിത്രീകരണം പുരോഗമിക്കുന്ന സൗബിൻ ഷാഹിർ ചിത്രം.അദിതി രവി ആണ് നായിക. രോമാഞ്ചം, ജിന്ന് എന്നീ ചിത്രങ്ങൾ സൗബിൻ നായകനായി റിലീസിന് ഒരുങ്ങുന്നുണ്ട്.

ദുൽഖർ സൽമാനെ നായകനാക്കി സൗബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.