തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്ക് ഡി.എ നാല് ശതമാനം വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 34 ശതമാനത്തിൽ നിന്ന് 38 ശതമാനമാക്കിയാണ് ഉയർത്തിയത്. കഴിഞ്ഞ ജൂലായ് ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണിത്. അഖിലേന്ത്യാ സർവീസുകാരാണെങ്കിലും കേരള കേഡറിലുള്ള ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ ഡി.എ ഉയർത്തേണ്ടത് സംസ്ഥാനസർക്കാരാണ്. ഇതനുസരിച്ചാണ് ഉത്തരവ്.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡി.എ 38 ശതമാനമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ നേരത്തേ ഉയർത്തിയിരുന്നു. കേരള കേഡറിലുള്ളവർ ഒഴിച്ചുള്ള ഉദ്യോഗസ്ഥർക്ക് ഈ ഉയർന്ന നിരക്ക് ലഭിക്കുമ്പോൾ കേരള കേഡറിലുള്ളവർക്ക് മാത്രം ലഭിക്കാത്ത സ്ഥിതിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |