ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വാത്തി എന്ന ചിത്രത്തിൽ ധനുഷ് എഴുതിയ പ്രണയഗാനം ഇന്ന് പുറത്തിറങ്ങും.ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.സംയുക്ത മേനോൻ നായികയാവുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. ഡിസംബർ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ രചനയും വെങ്കി അറ്റ്ലൂരി തന്നെയാണ് . ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് വാത്തി നിർമിക്കുന്നത്.നാനേ വരുവേൻ ആണ് ധനുഷ് നായകനായി ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദുജ ആയിരുന്നു നായിക. സെൽവരാഘവൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |