SignIn
Kerala Kaumudi Online
Friday, 20 September 2024 1.09 PM IST

ഇഫി ഗോവ: അൽമ ആൻഡ് ഓസ്കാർ ഉദ്ഘാടന ചിത്രം

Increase Font Size Decrease Font Size Print Page

mm

പനാജി.നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ അമ്പത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആസ്ട്രിയൻ സംവിധായകൻ ഡയറ്റർ ബെർണറുടെ അൽമ ആൻഡ് ഓസ്കാർ ഉദ്ഘാടന ചിത്രമാകും.വിഖ്യാത ചിത്രകാരനും കവിയുമായ ഓസ്കാർ കൊച്ചോസ്കയും വിയന്നയിലെ മ്യൂസിക് കമ്പോസറായ അൽമാ മെഹ് ലറും തമ്മിലുള്ള തീവ്ര ബന്ധത്തെ ആവിഷ്ക്കരിക്കുന്ന ബയോപ്പിക്കാണ് ഈ ചിത്രം.ഭർത്താവിന്റെ മരണത്തെ തുടർന്ന് മറ്റൊരാളുമായി അടുപ്പത്തിലാകുന്ന അൽമ തന്റെ കലാജീവിതത്തിന് പുതിയ ആൾ ഒട്ടും പ്രയോജനകരമാകില്ലെന്ന നിഗമനത്തിലാണ് ഓസ്കാർ കൊച്ചോസ്കയുമായി ബന്ധപ്പെടുന്നത്. പ്രക്ഷുബ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ ബന്ധമാണ് 110 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ ഇതൾ വിരിയുന്നത്.നാടക-സിനിമ സംവിധായകനും നടനുമായ ബെർണർ ആറു ചിത്രങ്ങളടങ്ങിയ അൽപ്പൻ സാഗയിലൂടെ(1976-1980)യാണ് പ്രശസ്തനാകുന്നത്. ബെർലിനർ റെയിജൻ എന്ന സിനിമ (2006) അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തു. പനാജി ഇനോക്സിൽ 20 നാണ് പ്രദർശനം.

ഹൊറർ പാക്കേജ്

മക്കാബറെ ഡ്രീംസ് എന്ന പേരിൽ ഇഫിയിൽ ഹൊറർ ചിത്രങ്ങളുടെ പാക്കേജ് ഉണ്ടായിരിക്കും.ഹൊറർ ചിത്രങ്ങളോട് പ്രേക്ഷകർക്ക് പ്രിയം വർദ്ധിക്കുന്നുവെന്ന നിഗമനത്തിലാണ് ഇത്.നൈറ്റ് സൈറൻ,ഹുസേറ,വീനസ് ,ഹാച്ചിംഗ് എന്നീ ചിത്രങ്ങളാണ് പാക്കേജിലുള്ളത്.

മെക്സിക്കോ പാക്കേജ്

മത്സര വിഭാഗത്തിലുള്ള റെഡ് ഷൂസ് അടക്കം ഏഴു മെക്സിക്കൻ ചിത്രങ്ങളുടെ പാക്കേജ് മേളയുടെ സവിശേഷതയാകും വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രേക്ഷക അവാർഡ് ലഭിച്ച ചിത്രമാണ് റെഡ് ഷൂസ്. മികച്ച നവാഗത സംവിധായകനുള്ള അവാർഡിന് മത്സരിക്കുന്ന ഐലണ്ട് ഓഫ് ലോസ്റ്റ് ഗേൾസ്, കൂടാതെ ബ്ളാങ്കിറ്റ , സോൾസ് ജേർണി, ഇയാമി,പിനോഷ്യോ, ഹുസേറ എന്നീ മെക്സിക്കൻ ചിത്രങ്ങളും മേളയിൽ ഇടം നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.