മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 12 വർഷത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചിത്രമാണ്. മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായാണ് ഒരുമിക്കുന്നത്.റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ രചന ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്.ഛായാഗ്രഹണം : സാലു കെ. തോമസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, എഡിറ്റിംഗ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ് . ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം. പി. ആർ. ഒ : പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |