SignIn
Kerala Kaumudi Online
Thursday, 19 September 2024 5.36 AM IST

സാനിയയ്ക്ക് മുൻപേ ഇന്ത്യക്കാരിയെ, അതും ഒരു ഹൈദരാബാദുകാരിയെ ഷൊയ്ബ് മാലിക് സ്വന്തമാക്കിയിരുന്നു ?  വീണ്ടും താരമായി ആയിഷ സിദ്ദിഖി

Increase Font Size Decrease Font Size Print Page
sania-mirza-divorce-

ആരാണ് ആയിഷ സിദ്ദിഖി? ടെന്നീസിലെ ഇന്ത്യൻ താരം സാനിയയുമായി പാക് മുൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക് വിവാഹ മോചനം നടത്തുന്നു എന്ന വാർത്ത പ്രചരിക്കവേ വീണ്ടും സജീവമാവുകയാണ് ആയിഷ സിദ്ദിഖി എന്ന പേര്. ഹൈദരാബാദ് കാരിയായ ആയിഷ, സാനിയ ഷൊയ്ബ് മാലികിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് അവകാശവാദവുമായി എത്തിയത്. സാനിയയ്ക്ക് മുൻപ് താനായിരുന്നു ഷൊയ്ബ് മാലിക്കിന്റെ ഭാര്യയെന്നായിരുന്നു യുവതിയുടെ അവകാശവാദം.

ആയിഷ പറഞ്ഞത്

സാനിയയെ വിവാഹം കഴിക്കുന്നതിന് മുൻപായി പാകിസ്ഥാൻ ക്രിക്കറ്റ് താരം തന്നെ വിവാഹം ചെയ്തിരുന്നു എന്ന് ആയിഷ സിദ്ദിഖി എന്ന സ്ത്രീ അവകാശപ്പെട്ടതോടെ ഇവർ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. അദ്ധ്യാപികയായ ഇവരെ ഒഴിവാക്കിയായിരുന്നു സാനിയയുമായി ഷൊയ്ബ് അടുത്തത്. തങ്ങൾ വിവാഹമോചിതരല്ലെന്നും അദ്ധ്യാപിക പിന്നാലെ പറഞ്ഞു. 2002ലാണ് ഷോയിബ് തന്നെ വിവാഹം ചെയ്തതെന്നാണ് ആയിഷ പറഞ്ഞത്യ ഇതിന് തെളിവായി വിവാഹത്തിന്റെ വീഡിയോ ക്ലിപ്പുകൾ പുറത്തുവിടുമെന്നും, തന്നെ വഞ്ചിച്ചതിന് ഷോയിബിനെതിരെ ആയിഷ പൊലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിൽ നിന്ന് തനിക്ക് 15 കോടി രൂപ ജീവനാംശമായി ലഭിച്ചതായുള്ള യുവതിയുടെ വെളുപ്പെടുത്തലും വാർത്തയായി. എന്നാൽ പിന്നീട് ഈ വിവാദം തണുത്തു. ഇപ്പോൾ സാനിയയുമായുള്ള ബന്ധം വഷളായതിന് ശേഷം ആയിഷ സിദ്ദിഖിയുടെ ആരോപണങ്ങളും ചർച്ചയാവുന്നുണ്ട്.


സാനിയ - ഷോയിബ് വിവാഹ മോചനം

താരദമ്പതികളായ സാനിയയും - ഷോയിബും പരസ്പരം വിവാഹമോചനത്തിന്റെ വക്കിലാണെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരും ഇപ്പോൾ വേറിട്ട് താമസിക്കുകയാണെന്നും ചില നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ഇരുവരും വിവാഹമോചനം പരസ്യമാക്കൂ എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സത്യമാണെങ്കിൽ വിവാഹിതരായി 12 വർഷത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, DIVORCE, SANIA, SANIA MIRZA, SHOIB MALIK, AAYISHA SIDIQI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.