SignIn
Kerala Kaumudi Online
Thursday, 19 September 2024 2.38 AM IST

സുധാകരൻ  കറ  കളഞ്ഞ  മതേതരവാദി, രാജി സന്നദ്ധത അറിയിച്ചിട്ടില്ല; പ്രതികരണവുമായി രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-chennithala

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ കറ കളഞ്ഞ മതേതരവാദിയാണെന്ന് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. സുധാകരനുമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. ഇക്കാര്യം സുധാകരൻ തന്നെ നിഷേധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. നെഹ്റുവിനെക്കുറിച്ചുള്ള വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ നൽകിയ വിശദീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാൻ തയ്യാറാകുന്നതെന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തുവെന്ന സുധാകരന്റെ പ്രസ്താവന ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ പ്രതികരിച്ചിരുന്നു. കണ്ണൂരിലെ നവോത്ഥാന സദസിൽവച്ചായിരുന്നു കെ സുധാകരന്റെ വിവാദ പ്രസ്‌താവന. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAMESH CHENNITHALA, K SUDHAKARAN, CONTROVERSIAL STATEMENT, CONGRESS, RAHUL GANDHI, JAWAHARLAL NEHRU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.