വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്കെതിരെ തെന്നിന്ത്യൻ നടി തമന്ന . താരം വിവാഹിതയാകുന്നു എന്നും വരൻ ബിസിനസുകാരാണെന്നും സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആ വാർത്തകളെയും ചർച്ചകളെയും പരിഹസിച്ചെത്തിയിരിക്കുകയാണ് താരം.
'എന്റെ ബിസിനസുകാരൻ ഭർത്താവിനെ കണ്ടോളൂ', എന്ന തലക്കെട്ടോടെ വീഡിയോ ആണ് തമന്ന പോസ്റ്റ് ചെയ്തത്. 'എഫ് 3' എന്ന പുതിയ ചിത്രത്തിൽ താരം പുരുഷ വേഷത്തിലെത്തിയിരുന്നു. ആ ലുക്ക് ആണ് താരം വീഡിയോയിൽ പങ്കുവെച്ചത്. 'എല്ലാവരും ചേർന്ന് എന്റെ ജീവിതത്തിന് തിരക്കഥയെഴുതുന്നു' എന്നാണ് തമന്ന വീഡിയോയ്ക്ക് ഹാഷ്ടാഗ് നൽകുകയും ചെയ്തു.
രജനികാന്തിനൊപ്പം ജയിലർ ചിരഞ്ജീവിക്കൊപ്പം ഭോലാ ശങ്കർ മലയാളത്തിൽ അരങ്ങേറ്രം കുറിക്കുന്ന ദിലീപ് ചിത്രം ബാന്ദ്ര എന്നിവയാണ് തമന്നയുടെ പുതിയ സിനിമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |