ഹരിപ്പാട് : നിരവധി കേസുകളിൽ പ്രതിയായ ചെറുതന വടക്ക് സൗപർണികയിൽ വൈശാഖ് എന്നു വിളിക്കുന്ന അഭിജിത്തിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, മയക്കുമരുന്ന് വിൽപ്പന, പോക്സോ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡിവൈ.എസ്. പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പൊലീസ് മാന്നാറിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹരിപ്പാട് എസ് എച്ച് ഒ വി.എസ്.ശ്യാംകുമാർ, എസ്.ഐ സവ്യസാചി, സീനിയർ സി.പി.ഒ സബീന, സി.പി.ഒമാരായ നിഷാദ്, സിദ്ധിഖ് ഉൽ അക്ബർ, സുജിത്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |